പടിഞ്ഞാറ്റുമുറി: മൊടപ്പിലാപ്പള്ളി മന മണിദ്വീപപുരിയിൽ ഡിസംബർ 23 മുതൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ദേവീ ഭാഗവത നവാഹ സത്രത്തിന്റെ പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജനുവരി ഒന്നിന് സമാപിക്കും. ലോകത്തിലെ തന്നെ പ്രഥമ ദേവീ ഭാഗവത നവാഹ സത്ര വേദിയായിരുന്നു പടിഞ്ഞാറ്റുമുറിയിലെ മൊടപ്പിലാപ്പള്ളി മന.