നെടുമ്പാശേരി: 34 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം ചെമ്പൻകാവ് ആലക്കോടൻ വീട്ടിൽ മനാഫ് മേലകത്ത് (32) കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസും (ഡി.ആർ.ഐ) കസ്റ്റംസ് എയർ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഭവം.
മസ്‌കറ്റിൽ നിന്നാണ് ഇയാൾ 24 കാരറ്റിന്റെ 900 ഗ്രാം സ്വർണവുമായി എത്തിയത്. മിക്സർ ഗ്രൈന്ററിൽ ഷീറ്റുകളാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു.