പെരിന്തൽമണ്ണ: പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിക്ക് തുടക്കമായി.പഞ്ചായത്തിലെ 187പേർക്ക് ആശ്വാസമാകുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.