cre
സി ആർ ഇ എകദിന സെമിനാർ സംഘടിപ്പിച്ചു'

പരപ്പനങ്ങാടി: ഗവ: സ്‌പെഷ്യൽ ടീച്ചേഴ്‌സ് ട്രെയ്നിംഗ് സെന്റർ പരപ്പനങ്ങാടി ഗസ്റ്റ്ഹൗസിൽ സംഘടിപ്പിച്ച സി.ആർ.ഇ എകദിന സെമിനാർ പരപ്പനങ്ങാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി കോ ഓർഡിനേറ്റർ പി.കെ. സീനത്ത് അദ്ധ്യക്ഷയായി. എം.ടി സുവർദ്, അനീഷ് നായർ എന്നിവർ ക്ലാസെടുത്തു. പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നാസർ, ജിഷ, തുളസി, സി.സി. ജാഫർ, നിഷാദ് മടപ്പള്ളി, സി.വി. സക്കരിയ്യ, കെ. ഹനിഫ, ഷൈജ എന്നിവർ പ്രസംഗിച്ചു.