comfort-station
ചെമ്മാട് ടൗണിൽ കംഫർട്ട് സ്റ്റേഷൻ തുറന്നപ്പോൾ

തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ മോഡ്യൂളാർ കംഫെർട്ട് സ്റ്റേഷൻ തുറന്നു. തിരൂരങ്ങാടി നഗരസഭയുടെ 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി യാണ് ശൗചാലയം നിർമ്മിച്ചത്. ചെമ്മാട് ടൗണിൽ ബസ് സ്റ്റാന്റിന് മുന്നിലായി സ്ഥാപിച്ച കംഫർട്ട് സ്റ്റേഷൻ നഗരസഭ ചെയർപേഴ്‌സൺ കെ.ടി റഹീദ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി സുഹ്‌റാബി, വി.വി അബു, സി.പി. ഹബീബ, സെക്രട്ടറി ഇ. നാസിം, ചാത്തമ്പാടൻ മുഹമ്മദലി, റംല കക്കടവത്ത്, സി.പി ഇസ്മായിൽ, എച്ച്.ഐ പ്രകാശ്. തിരൂരങ്ങാടി എസ്.ഐ അബ്ദുൽ അസീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.