bdjs
(ബിഡിജെഎസ്) നാലാം വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ബിനു ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) നാലാം വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ബിനു ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ദാസൻ കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

എൻ.ഡി.എ ജില്ലാ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിൽ മുഖ്യഘടകകക്ഷിയായ ബിഡിജെഎസ് അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.കെ. ബിനു പറഞ്ഞു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, അപ്പു പുതുക്കുടി, നാരായണൻ നല്ലാട്ട്, ശിവദാസൻ കുറ്റിയിൽ, ജില്ലാ സെക്രട്ടറിമാരായ രമേശ് കോട്ടായപ്പുറത്ത് , മധു ചെമ്പ്രമേൽ, അനു മൊടപ്പൊയ്ക, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് എ.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.