toll-booth-
ടോൾബൂത്ത് ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

തിരൂർ: ടോൾബൂത്തിൽ നിന്ന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. തിരുനാവായ റെയിൽവെ മേൽപ്പാലം ടോൾബൂത്തിലെ അഴകേശ് (42) ആണ് ഇന്നു രാവിലെ മരണപ്പെട്ടത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നു രാവിലെ ആറിന് ബൂത്തിൽ നിന്ന് സമീപത്തെ താമസ കേന്ദ്രത്തിലേക്ക് പോയതായിരുന്നു. സേലം സ്വദേശിയാണ്. വർഷങ്ങളായി തിരുനാവായയിലാണ് താമസം. രണ്ട് വർഷം മുമ്പാണ് ടോൾബൂത്ത് ജീവനക്കാരനായത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം തമിഴ് നാട്ടിലേക്ക് കൊണ്ട് പോയി.