shafeeq
തീവണ്ടി തട്ടി യുവാവ് മരണപ്പെട്ടു


താനാളൂർ : വട്ടത്താണി പടിഞ്ഞാറ് വശം താമസിക്കുന്ന കുന്നത്തുപറമ്പിൽ ഷെഫീഖ് (30) തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പ്ലംബിംങ് ജോലിക്കാരനാണ്. വട്ടത്താണി പടിഞ്ഞാറ് ഭാഗത്തെ വാടക ക്വോർട്ടേഴ്‌സിലായിരുന്നു താമസം. വ്യാഴാഴ്ച ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് റയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി പട്ടരുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
ഭാര്യ: മുഹ്‌സിന. മക്കൾ: മുഹമ്മദ് സഫാൻ , ഫാത്തിമ സന. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: സുഹറ.