മഞ്ചേരി :പുതിയ ബസ് സ്റ്റാന്റിലെ യു.കെ ലോട്ടറിയിൽ മോഷണം.ചൊവ്വാഴ്ച പുലർച്ചെ കടയുടെ മുൻവശത്തെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ലോട്ടറി ടിക്കറ്റുകളും പണവും അപഹരിച്ചു.കടയിലെ സിസിടിവി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലിസിനു കൈമാറി.സമീപത്തെ മറ്റ് രണ്ട് സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നിട്ടുണ്ട്.
ചൊവ്വാഴ്ച്ച പുലർച്ചെ 2.55 നാണ് ലോട്ടറിക്കടയിൽ മോഷണം നടന്നത്. മുഖം മറച്ചെത്തി സ്ഥാപനത്തിന്റെ മുൻവശത്തെ പൂട്ട് തകർത്ത മോഷ്ടാവ് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു. ചൊവ്വാഴ്ച്ച ഫലം പ്രഖ്യാപിക്കുന്ന ലോട്ടറി ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവുമാണ് മോഷണം പോയത് . ഇതിന്റെ വ്യക്തമായ ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചെവെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കടയുടമ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.നഗരത്തിലെ മറ്റ് രണ്ട് സ്ഥാപനങ്ങളിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മോഷണശ്രമം നടന്നിട്ടുണ്ട് .ചൊവ്വാഴ്ച രാവിലെ പൊലിസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സി.സി ടി.വി ദൃശ്വങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞു.