പൊന്നാനി: പൊന്നാനിയിൽ കവിമുറ്റം സാംസ്കാരിക വയോജന പാർക്ക് തുറന്നു. കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. പാർക്കിൽ സ്ഥാപിച്ച ഇടശ്ശേരിയുടെ പ്രതിമ ബാലചന്ദ്രൻ ചുള്ളിക്കാടും ഉറൂബിന്റെ പ്രതിമ എം.എം. നാരായണനും കടവനാട് കുട്ടികൃഷ്ണന്റെ പ്രതിമ പി.പി രാമചന്ദ്രനും അനാച്ഛാദനം ചെയ്തു.
കൊല്ലൻപടിയിൽ വർഷങ്ങളായി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന സ്ഥലത്താണ് നഗരസഭ കവിമുറ്റം പാർക്ക് തുടങ്ങിയത്. വയോജനങ്ങൾക്ക് സമയം ചെലവഴിക്കാനും ചെറിയ സാംസ്കാരിക കൂട്ടായ്മകൾക്ക് ഇടമൊരുക്കാനുമുള്ളതാണ് പാർക്ക്.
പൊന്നാനി നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീർ, നഗരസഭ വൈസ് ചെയർപേഴ്സൺ വി.രമാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാരായ ഒ.ഒ ഷംസു, റീനാ പ്രകാശൻ, ഷീനാ സുദേശൻ, കൗൺസിലർമാരായ ഉണ്ണിക്കൃഷ്ണൻ പൊന്നാനി, എ.കെ ജബ്ബാർ, ബാബുരാജ്, ഇക്ബാൽ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.