pukasa
പൊന്നാനിയിൽ നടക്കുന്ന പുരോഗമന കല സാഹിത്യ സംഘം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ബാലചന്ദ്രൻ ചുളളിക്കാട് നിർവ്വഹിക്കുന്നു.

പൊന്നാനി : ഭരണഘടനയെ ഇല്ലാതാക്കി രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. പൊന്നാനിയുടെ സാംസ്‌കാരിക ഭൂമികയിൽ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി സഹകരണ കാർഷിക ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി മോഹനൻ അദ്ധ്യക്ഷനായി, കവി പി.പി രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ, പ്രൊഫ. എം.എം. നാരായണൻ, ടി.എം. സിദ്ദിഖ്, സിനിമാ സംവിധായകൻ അഷറഫ് ഹംസ, നീതു സി. സുബ്രഹ്മണ്യൻ, പി.കെ ഖലീമുദ്ദീൻ , പി. ഇന്ദിര, എൻ.എസ് . ബിനിൽ എന്നിവർ പ്രസംഗിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശി ജോബി രവീന്ദ്രൻ രൂപകൽപ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്. ചിത്രകാരൻമാരായ മനു കള്ളിക്കാട്, സുരേഷ് തിരുവാലി എന്നിവരടങ്ങുന്നതായിരുന്നു ജൂറി പാനൽ.