film
ചിത്രം കാണാനെത്തിയ ആദിവാസികൾ

നിലമ്പൂർ: തങ്ങൾ അഭിനയിച്ച സിനിമ കാണാൻ ഉൾവനത്തിനുള്ളിലെ കോളനിയിൽ നിന്നും ആദിവാസികളെത്തി. ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി കോളനിവാസികളാണ് നിലമ്പൂർ ഫെയറിലാന്റ് തിയേറ്ററിൽ ഉടലാഴം സിനിമ കാണാനെത്തിയത്. വിവിധ ലോക ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശ്രദ്ധേയമായ ഉടലാഴം ചിത്രീകരിച്ചത് ഈ കോളനിയിലും പരിസരങ്ങളിലുമാണ്. അതിനാൽ ഇതുവരെ സിനിമ കാണാത്തവരും ചിത്രം കാണാനെത്തി. തങ്ങൾ ആഗ്രഹിച്ചത് പ്രേക്ഷകരിലെത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ആവള പറഞ്ഞു. പണിയ ഭാഷ ഉപയോഗപ്പെടുത്തി ഈ വിഭാഗക്കാരുടെ ജീവിത രാഷ്ട്രീയം പറയാനാണ് ശ്രമിച്ചതെന്നും ചിത്രം തീയേറ്ററുകളിൽ എത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുമോൾ, വത്സല, ഇന്ദ്രൻസ്, ജോയിമാത്യു തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.