തിരൂരങ്ങാടി: തുർക്കിയിലെ നജ്മുദ്ദീൻ എർബകാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹനീഫ് ഹുദവി മാണിയൂരിന് ഡോക്ടറേറ്റ്. ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിലോസഫിക്കൽ ആന്റ് റിലീജ്യസ് സ്റ്റഡീസിൽ തുർക്കി ഗവ. സ്‌കോളർഷിപ്പോട് കൂടിയായിരുന്നു ഗവേഷണം. 'പത്തൊമ്പതാം നൂറ്റാണ്ടിലെ ആര്യസമാജം ഇസ്ലാം മത സംവാദങ്ങൾ' എന്ന ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് .