മലപ്പുറം: പൗരത്വ ബില്ലിനെതിരെ ഈ മാസം 21ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് ചേർന്ന ജില്ലാ നേതൃയോഗം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഭാരവാഹികളായ വി.എ കരീം, കെ.പി അബ്ദുൽ മജീദ്, മുൻ പ്രസിഡന്റുമാരായ ഇ.മുഹമ്മദ് കുഞ്ഞി, യു.അബൂബക്കർ, വീക്ഷണം മുഹമ്മദ്, കെ.സി കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, സി.സുകുമാരൻ, പി.സി വേലായുധൻ കുട്ടി, ഉമർ ഗുരുക്കൾ, കെ.പി.കെ തങ്ങൾ, പന്ത്രോളി മുഹമ്മദാലി, പി.സി നൂർ, ടി.കെ ശശീന്ദ്രൻ, പി.എ മജീദ്, സക്കീർ പുല്ലാര, പി.പി ഹംസ, ഒ.രാജൻ, കെ.പി നൗഷാദലി, ടി.പി മുഹമ്മദ്, എൻ.എ മുബാറക് പ്രസംഗിച്ചു.