dyfi
പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​നെ​തി​രെ​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​മേ​ഖ​ല​ ​ക​മ്മി​റ്റി നടത്തിയ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡി.വൈ.എഫ്‌.ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്ന് യോഗം ഓർമപ്പെടുത്തി. പൊതുയോഗം ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ജംഷീദലി ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മേഖല പ്രസിഡന്റ് അജീഷ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജിത്തു വിജയ്,​ ട്രഷറർ അമൽ കൃഷ്ണ സംബന്ധിച്ചു.