llll
.

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്‌ലം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഡേ നൈറ്റ് മാർച്ചിന് പൂക്കോട്ടൂർ പിലാക്കലിൽ തുടക്കമായി. പൂക്കോട്ടൂർ രക്തസാക്ഷികളുടെ കബറിടത്തിൽ പ്രാർത്ഥനയ്ക്ക് ശേഷമാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ മാർച്ചിന് തുടക്കം കുറിച്ചത്. ഒരു വിഭാഗത്തെ ഭയത്തിന്റെ മുൾമുനയിലാക്കി മാറ്റി നിറുത്താനുള്ള ഏത് നീക്കത്തെയും ചെറുത്തു തോൽപ്പിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൾ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, പി ഉബൈദുള്ള എം.എൽ.എ, അഡ്വ. എം. ഉമ്മർ എം.എൽ.എ, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ,ടി.വി ഇബ്രാഹീം എം.എൽ.എ, പി അബ്ദുൾഹമീദ് എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ്, കുറുക്കോളി മൊയ്തീൻ, സി.പി സെയ്തലവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ, അഡ്വ. എം റഹ്മത്തുള്ള, മുജീബ് കാടേരി, എം.എ. സമദ്, ടി.എ അബ്ദുൾകരീം, പി. ഇസ്മായിൽ വയനാട്, ആഷിഖ് ചെലവൂർ, അൻവർ സാദത്ത് നെല്ലായ, കെ.എം. സിയാദ്, പി.ജി മുഹമ്മദ്, ഫൈസൽ ബാഫഖി തങ്ങൾ, എ.കെ.എം അഷ്‌റഫ്, വി.വി മുഹമ്മദലി, സുബൈർ തളിപ്പറമ്പ്, അഡ്വ. സുൽഫിക്കർ അലി, മിസ്ഹബ് കീഴരിയൂർ, അൻവർ മുള്ളമ്പാറ, കെ.ടി അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. പൂക്കോട്ടൂരിൽ നിന്ന് 30 കിലോമീറ്റർ താണ്ടി ഇന്നലെ അർദ്ധ രാത്രി ഫറോക്ക് ചുങ്കത്ത് മാർച്ച് സമാപിച്ചു. ഇന്നുരാവിലെ ഒമ്പതിന് ചുങ്കത്ത് നിന്ന് വീണ്ടും മാർച്ച് പ്രയാണം ആരംഭിക്കും. വൈകിട്ട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും.