തിരൂരങ്ങാടി: വയോജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്ന 'ബെല്ലോ ഒഫ് ഫെയ്ത്ത് ' എന്ന പരിപാടിയുടെ ഭാഗമായി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി ജനമൈത്രി പൊലീസ് മുതിർന്ന പൗരന്മാർക്കായി തനിച്ചല്ല നിങ്ങൾ എന്ന പേരിൽ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളെ കണ്ടെത്തി അവർക്ക് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊലീസ് ഇൻസ്‌പെക്ടർ കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹഫീസ് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. എം.പി. ഹംസ, കെ. രാമദാസ്, കുഞ്ഞാലൻ വെന്നിയൂർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഭക്തവത്സലൻ, സബ് ഇൻസ്‌പെക്ടർ നൗഷാദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.