aman
പൊന്നാനി പ്രിയദർശിനി ജനപക്ഷ വേദിയുടെ ഉപഹാരം അമാന അഷറഫിന് സാഹിത്യകാരൻ പി.സുരേന്ദ്രൻ നൽകുന്നു.


പൊന്നാനി: ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആർഡന് കത്തെഴുതിയ അമാന അഷറഫ് പുതിയ കാലത്തിന്റെ കുട്ടികളുടെ അന്തർദേശീയ വീക്ഷണം ആണ് പ്രതിഫലിപ്പിച്ചതെന്ന് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പ്രിയദർശിനി ജനപക്ഷ വേദിയുടെ ഉപഹാരം അമാന അഷറഫിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. ഫസലു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ്, കെ.പി.ജമാലുദ്ദീൻ, കെ.പി.സോമൻ, അലി ചെറുവത്തൂർ, കെ.വി.ഫജീഷ്, എം. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.