പെരിന്തൽമണ്ണ: ജാമിഅ മില്ലിയ സർവ്വകലാശാലയിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രെയിൻ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രതിഷേധം. പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 6.30നാണ് ഡി.വൈ.എഫ്.ഐ മഞ്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യറാണി എക്സ്‌പ്രസ് തടഞ്ഞത്.
മഞ്ചേരി ബ്ലോക്ക് സെക്രട്ടറി ജസീർ കുരിക്കൾ, പ്രസിഡന്റ് രതീഷ് കീഴാറ്റൂർ, കീഴാറ്റൂർ എൽ.സി സെക്രട്ടറി കുട്ടി കോക്കാട് , കീഴാറ്റൂർ മേഖല സെക്രട്ടറി മുസ്തഫ, പ്രസിഡന്റ് ഷമീർ, ട്രഷറർ അനീസ്, നെന്മിനി മേഖല സെക്രട്ടറി ജിതേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.