താനൂർ: ബാക്ക് ടു ദേവധാർ 2020 ഗ്ലോബൽ അലുംനി മീറ്റിന്റെ ലോഗോ വി.അബ്ദുറഹ്മാൻ എം.എൽ.എയ്ക്ക് നൽകി മന്ത്രി എം.എം. മണി പ്രകാശനം ചെയ്തു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്‌കൂൾ കലോത്സത്തിന്റെ ലോഗോ തയ്യാറാക്കിയ അസ്ലം തിരൂർ ആണ് ഈ ലോഗോയും തയ്യാറാക്കിയത്.
ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.സുലൈഖ, താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുജീബ് ഹാജി, വൈസ് പ്രസിഡന്റ് കെ.എം.മല്ലിക, ബ്ലോക്ക് പഞ്ചായത്തംഗം രാധ മാമ്പറ്റ ,സ്‌കൂൾ പ്രിൻസിപ്പൽ എം.ഗണേശൻ, കോർഡിനേറ്റർ മുജീബ് താനാളൂർ, കൺവീനർ കെ.നാരായണൻ, ഫൈനാൻസ് കൺവീനർ പി.സതീശൻ, പബ്ലിസിറ്റി കൺവീനർ വി.പി.അബ്ദുറഹ്മാൻ, സിനിമാ കാമറാമാൻ അമീർ താനൂർ, നാടക കലാകാരൻ ആർ.കെ.താനൂർ എന്നിവർ പ്രസംഗിച്ചു.