മലപ്പുറം: വൈകല്യമുള്ള കുട്ടികളുടെ പുരോഗതിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന കോമ്പോസിറ്റ് റീജ്യണൽ സെന്ററുമായി (സി.ആർ.സി) സഹകരിച്ച് മഅദിൻ അക്കാദമിക്ക് കീഴിൽ സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റുകളും ശ്രവണോപകരണങ്ങളും വിതരണം ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. 75 വിദ്യാർത്ഥികൾക്കുള്ള കിറ്റുകളാണ് ഒന്നാംഘട്ടത്തിൽ വിതരണം നടത്തിയത്.
മഅ്ദിൻ അക്കാദമി അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, മഅ്ദിൻ അക്കാദമി മാനേജർ സുൽഫിക്കർ സഖാഫി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കൃഷ്ണമൂർത്തി, സി.ആർ.സി റിഹാബിലിറ്റേഷൻ ഓഫീസർ പി.വി. ഗോപിരാജ് , സി.ആർ.സിയിലെ അസി. പ്രൊഫ.ശിവരാജ് ബിംറ്റേ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ യൂനുസ്, മഅ്ദിൻ പബ്ലിക് സ്‌കൂൾ സീനിയർ പ്രിൻസിപ്പൽ ഉണ്ണിപ്പോക്കർ, സ്‌പെഷ്യൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ എ. മൊയ്തീൻകുട്ടി, കോഓർഡിനേറ്റർ അബ്ദുൽ വഹാബ് എരഞ്ഞിമാവ് എന്നിവർ പ്രസംഗിച്ചു.