wire
ആൾ കേരള ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ സമാപന യോഗം സി.. മമ്മൂട്ടി എം..എൽ..എ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: ആൾ കേരള ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻ സംസ്ഥാനസമ്മേളനം സമാപിച്ചു. സി.മമ്മുട്ടി എം.എൽ.എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. 50 വീടുകളുടെ സൗജന്യ വൈദ്യുതീകരണ പ്രഖ്യാപനവും സംഘടന വെബ്‌സൈറ്റ് ലോഞ്ചും നിർവ്വഹിച്ചു. തിരൂർ നഗരസഭ ചെയർമാൻ കെ. ബാവ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി.സി.ഇ. ഡോളി പോൾ, സംഘടന നേതാക്കളായ അഡ്വ. പി.കെ. വിജയൻ. എം. രഘുനാഥ്, കെ മുഹമ്മദ് റഫീഖ്, സി.കൃഷ്ണദാസ്, ജൈസൽ കെ. പുരം, അഷറഫ്,​ അമ്പാടി ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. സന്നദ്ധ പ്രവർത്തനം നടത്തിയ ജില്ലാ കമ്മിറ്റികളെ അനുമോദിച്ചു. 2022 ൽ 50ാം വാർഷിക 25ാം സംസ്ഥാന സമ്മേളനം കാസർകോട് വച്ച് നടത്താൻ തീരുമാനിച്ചു.