gggg
പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.എം.പി തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് നടത്തിയ പ്രതിഷേധ സദസ് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.എം.പി തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. പ്രതിഷേധ സദസ് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. വാസുകാരയിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബി. രാധാകൃഷ്ണൻ, ബഷീർ പറപ്പൂർ, അഷറഫ് തച്ചറപടിക്കൽ, പി.രവീന്ദ്രൻ, സി.പി അറമുഖൻ, എ.ജാഫറലി, എം.പി ജയശ്രീ, സി.പി ബേബി, കെ.ഗീത എന്നിവർ പ്രസംഗിച്ചു. പി. ശ്രീജിത്ത്,എൻ ശുഹൈബ്, കെ.ബാബു, കെ.കുഞ്ഞിമുഹമ്മദ്, വി.കെ. ബിന്ദു, പി. ശ്രീമതി എന്നിവർ നേതൃത്വം നൽകി.