തേഞ്ഞിപ്പലം: എസ്.എൻ.ഡി.പി ചേലേമ്പ്ര അടിവാരം ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം പരപ്പനങ്ങാടി യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ എക്‌സിക്യുട്ടീവ് അംഗം ഡോ: കെ.എൻ.കമലാസനൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ എക്‌സിക്യുട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ , ബാബു വള്ള്യേമ്പി, കെ.കെ.ഷാജി, ചേലേമ്പ്ര ശാഖ വൈസ് പ്രസിഡന്റ് പി.മുരളീധരൻ, സെക്രട്ടറി മുണ്ടേനി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.