ചേലേമ്പ്ര: ചേലേമ്പ്ര പുല്ലിപ്പറമ്പിൽ വിരണ്ടോടിയ പോത്ത് കിണറ്റിൽ വീണ് ചത്തു. പുല്ലിപ്പറമ്പ് അങ്ങാലകത്ത് അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള 40,0000 രൂപ വിലമതിക്കുന്ന പോത്താണ് കിണറിൽ വീണത്. ഒഴിഞ്ഞ പറമ്പിൽ കെട്ടിയിട്ട പോത്ത് കയർ പൊട്ടിച്ചു വിരണ്ടോടവേ തൊട്ടടുത്ത വീട്ടിലെ ആൾമറയുള്ള കിണറിൽ വീഴുകയായിരുന്നു. 12 മീറ്ററോളം താഴ്ചയുള്ള കിണറിൽ നിന്നും പത്തരയോടെ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തപ്പോഴേക്കും പോത്തിന് അന്ത്യം സംഭവിച്ചിരുന്നു.