പെരുവള്ളൂർ: ലോക ഫുട്‌ബാൾ ദിനത്തെ വ്യത്യസ്തമാക്കി ഒളകര ജി.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ഭീമൻ ഫുട്‌ബാൾ മാതൃക നിർമ്മിച്ചു. ഫുട്‌ബാൾ മത്സരം, ഫുട്‌ബാൾ ക്വിസ്, വിദ്യാർത്ഥിനികൾക്കായി ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. അദ്ധ്യാപകരായ സദക്കത്തുള്ള, ജംഷീദ്, റഷീദ്, ഷാജി എന്നിവർ നേതൃത്വം നൽകി