തേഞ്ഞിപ്പലം : വെല്ലൂരിൽ നടന്ന ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല ഫുട്‌ബാളിൽ തുടർച്ചയായ നാലാംതവണ കാലിക്കറ്റ് സർവ്വകലാശാല കിരീടം നിലനിറുത്തി. കാലിക്കറ്റ് ദക്ഷിണ മേഖലാ കിരീടം നേടുന്നത്. ലീഗ് റൗണ്ട് മത്സരങ്ങളിൽ രണ്ടുജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് കിരീടം നേടിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ എസ്.ആർ.എം സർവ്വകലാശാലയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. കണ്ണൂർ, എസ്.ആർ.എം. ചെന്നൈ, കേരള സർവ്വകലാശാല എന്നിവ യഥാക്രമം 2,3,4 സ്ഥാനങ്ങൾ നേടി. മുൻ സന്തോഷ് ട്രോഫി പരിശീലകൻ പി.കെ. രാജീവാണ് കോച്ച്.