പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം ചെമ്പിക്കുന്ന് അംഗനവാടിക്കു സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങിലുള്ള ഭീമൻ കടന്നൽകൂട് നാട്ടുകാർക്ക് ഭീഷണിയാവുന്നു. നാലു ഫുട്‌ബാളിന്റെ വലിപ്പമുള്ള കൂട് തെങ്ങോലയിലാണുള്ളത്. ഈ ഓല ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലുമാണ്. നൂറുകണക്കിന് വാഹനങ്ങളും പരിയാപുരം സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളും കടന്നുപോകുന്ന വഴിയരികിലെ തെങ്ങിലാണ് കൂടുള്ളത്. നാട്ടുകാർ പെരിന്തൽമണ്ണ ഫയർഫോഴ്‌സിൽ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.