പറവണ്ണ : തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിന്റെ തുടക്കത്തിൽ പറവണ്ണ ഗവ. ഹൈസ്‌ക്കൂൾ കെട്ടിടത്തിൽ 1982-84 വർഷങ്ങളിൽ പഠിച്ചിരുന്ന പ്രീ ഡിഗ്രീ ബാച്ചിന്റെ സംഭാവനയായി സ്കൂളിന് കുടിവെളള പദ്ധതി സമർപ്പിച്ചു. ശുദ്ധജല ദൗർലഭ്യം നേരിടുന്ന ഈ പ്രദേശത്തിന്റെ ആവശ്യം കണ്ടറിഞ്ഞാണ് കുഴൽക്കിണർ സ്ഥാപിച്ച് അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്. ഹെഡ്മിസ്ട്രസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി പ്രതിനിധികളായ മുസ്തഫ, ശിഹാബ് എന്നിവർ നേതൃത്വം നൽകി