നിലമ്പൂർ: പൗരത്വബിൽ മതരാഷ്ട്രത്തിനുള്ള സംഘപരിവാർ ആയുധമാണെന്ന് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും നടത്തിയ റെയിൽവേ സ്‌റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിനുശേഷം പിരിഞ്ഞുപോകാതെ റെയിൽവേ സ്‌റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പായിമ്പാടം, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് എ.പി അർജുൻ എന്നിവർക്ക് പരിക്കേറ്റു.
നേതാക്കളും പൊലീസും ഇടപെട്ട് രംഗം ശാന്തമാക്കി. ഷാജഹാൻ പായിമ്പാടം അദ്ധ്യക്ഷത വഹിച്ചു. മൂർക്കൻ കുഞ്ഞു, ഷിജോ മൂത്തേടം, യൂസഫ് കാളിമഠത്തിൽ, അബ്ദുൽസലാം പാറക്കൽ, റനീസ് കാവാട്, ഷിബു പുത്തൻവീട്ടിൽ, നിസാർ ആലുങ്ങൽ, അംജദ് ചന്തക്കുന്ന്, ഫൈസൽ കരുവാത്ത്, രാഹുൽ പാണക്കാടൻ പ്രസംഗിച്ചു.