മലപ്പുറം: കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, മലപ്പുറം നഗരസഭ, ഡി.ടി.പി.സി എന്നിവയുടെ സഹകരണത്തോടെ രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 78ാം രാജ്യാന്തര ചലച്ചിത്രോത്സവം 2020 ഫെബ്രുവരി 14 മുതൽ 16 വരെ മലപ്പുറത്ത് നടക്കും. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്യും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിൽ 11 ശ്രദ്ധേയ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം മലപ്പുറം എൻ.ജി.ഒ.യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. മലപ്പുറം മുനിസിപ്പൽ നഗരസഭ ചെയർപേഴ്‌സൺ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, ഡോ.എസ്. സഞ്ജയ്, മുരളി കോട്ടയ്ക്കൽ, പാലോളി അബ്ദുറഹ്മാൻ, ഡോ.എസ്. ഗോപു, ഉസ്മാൻ ഇരുമ്പുഴി, അഡ്വ.എം. കേശവൻ നായർ, എ.ടി. ആന്റണി, രവീന്ദ്രൻ മംഗലശ്ശേരി, ഡോ.പ്രമോദ് ഇരുമ്പുഴി, എൻ.ബി.എ. ഹമീദ്, വി.ആർ. പ്രമോദ്,എന്നിവർ സംസാരിച്ചു. ട്രഷറർ വി.എം. സുരേഷ് കുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു. സംഘാടക സമിതി ഭാരവാഹികളായി എം.ടി. വാസുദേവൻ നായർ(മുഖ്യരക്ഷാധികാരി), നടൻ മധു (മുഖ്യ ഉപദേഷ്ടാവ്), വി.പി.അനിൽ( ചെയർമാൻ), അനിൽ. കെ. കുറുപ്പൻ ( ജനറൽ കൺവീനർ), മണമ്പൂർ രാജൻബാബു (ഫെസ്റ്റിവൽ ഡയരക്ടർ) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു. മുതിർന്നവർക്ക് 200 രൂപയും കോളേജ് വിദ്യാർത്ഥികൾക്ക് 100 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഫോൺ - 9447395360, 9744897690