panthallur
പന്തല്ലൂ‌ർ ഹിൽസിൽ പാറ ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ മാർച്ച് പി.. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: പന്തല്ലൂർ മലയിലെ പാറ ഖനനം നിറുത്തണമെന്നാവശ്യപ്പെട്ട് പന്തല്ലൂർ ഹിൽസ് സംരക്ഷണ സമിതി ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധമിരമ്പി. കച്ചേരിപ്പടി ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് മഞ്ചേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പി. ഉബൈദുള്ള എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു.
പന്തല്ലൂർ ഹിൽസ്, ഊത്താലകുണ്ട് ,തെക്കുമ്പാട്, അമ്പലവട്ടം, പുളിക്കൽ തുടങ്ങിയ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന കരിങ്കൽ ഖനനം പ്രദേശത്തെ കാർഷിക സമ്പത്തിനെ നശിപ്പിക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സുനീറ അദ്ധ്യക്ഷയായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. പി.എ. പൗരൻ, കെ. സുന്ദർരാജ്, കെ.പി. അബൂബക്കർ, മുജീബ് ആനക്കയം, ഷരീഫ് മുടിക്കോട്, ജോണി പുല്ലന്താണി, മുസ്തഫ പള്ളിക്കുത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പന്തല്ലൂർ ഹിൽസ് സംരക്ഷണ സമിതി ഭാരവാഹികളായ ജോജോ മാത്യു, വി.എം. തോമസ് തുടങ്ങിയവർ സംസാരിച്ചു.