മലപ്പുറം: 1981 മുതൽ മലപ്പുറത്തു നിന്ന് മണമ്പൂർ രാജൻ ബാബുവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന 'ഇന്ന് ' ഇൻലൻഡ് മാസികയുടെ 39-ാം പിറന്നാൾ പതിപ്പ് പുറത്തിറങ്ങി. മാദ്ധ്യമസ്ഥാപനങ്ങളിൽ നേരിട്ടെത്തിച്ച് അനൗപചാരികമായായിരുന്നു പ്രകാശനം. മേനിക്കടലാസിൽ ബഹുവർണങ്ങളിലാണ് ഡിസംബർ ലക്കത്തിന്റെ അച്ചടി. അക്കിത്തം, എം.ടി, ടി.പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, ഡോ.എം.ലീലാവതി, സി.രാധാകൃഷ്ണൻ, എം.കെ.സാനു, സുഗതകുമാരി, ശ്രീകുമാരൻ തമ്പി, സച്ചിദാനന്ദൻ, പെരുമ്പടവം തുടങ്ങി 87 പേരുടെ രചനകൾ വിശേഷാൽ പതിപ്പിലുണ്ട്.