നിലമ്പൂർ: വല്ലപ്പുഴ ബഡ്‌സ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മിന്നാമിന്നിക്കൂട്ടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ചെസ് മത്സരം, ചാച്ചാജിക്കൊരു സ്‌നേഹസമ്മാനം, വിനോദ യാത്ര,
ആംഗ്യഭാഷാ പരിശീലനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയാണ് സംഘടിപ്പിച്ചത്. ചൈൽഡ് പ്രൊട്ടക്ട് ടീം ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ എൽ.പി, യു.പി വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ചാച്ചാജി വസ്ത്രധാരണ മത്സരത്തിൽ വിജയിച്ച ബഹീജിനെ ചടങ്ങിൽ ആദരിച്ചു. സി.പി.ടി ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജയശ്രീ ഗിരീഷ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക എൻ.സി സുഹ്‌റാബി, ഷിജോ വർഗീസ്, സുമോദ് മാത്യു, ഡെയ്‌സി, പ്രിൻസ് വർഗീസ്, സിഞ്ചു മാത്യൂ, കൊച്ചുത്രേസ്യ തുടങ്ങിയർ പ്രസംഗിച്ചു. അദ്ധ്യാപകരായ അബ്ദുൾ റഹീം, സറീന, നാജിഷ, നജ്മ, റോസ്‌ലിൻ എന്നിവർ നേതൃത്വം നൽകി.