hindu-ikya
ഹിന്ദുഐക്യവേദി സംസ്ഥാന പഠനശിബിരം താനൂരിൽ സ്വാമി കൃഷ്ണാനന്ദ ബ്രഹ്മതീർത്ഥപാദർ ഉദ്ഘാടനം ചെയ്യുന്നു

താനൂർ: ഹിന്ദുസമൂഹം നേരിട്ടുന്ന വിഷയങ്ങളിൽ ഹിന്ദു സംഘടനാ പ്രവർത്തകർ ഐക്യത്തോടെ ജാഗരൂകരായി നിലകൊള്ളണമെന്ന് തൃക്കെക്കാട്ടുമഠം അധിപതി കൃഷ്ണാനന്ദ ബ്രഹ്മതീർത്ഥപാദർ സ്വാമി പറഞ്ഞു. താനൂർ അമൃതവിദ്യാലയത്തിൽ ആരംഭിച്ച ഹിന്ദുഐക്യവേദി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുക്കൾക്കെതിരെ കലാപവും വെല്ലുവിളികളും ഉയർത്തി ഭയം ജനിപ്പിക്കാനുള്ള ശ്രമമാണ് മതഭീകരവാദ ശക്തികൾ സംസ്ഥാനത്ത് നടത്തുന്നതെന്ന് അവർ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി.ശിവൻ അദ്ധ്യക്ഷത വഹിച്ചു. ക്യാപ്ടൻ കെ.സുന്ദരം, പി.വി.മുരളീധരൻ, ടി.വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്വാമി ഡോ.ഭാർഗ്ഗവറാം, ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, സംസ്ഥാന സെക്രട്ടറി അഡ്വ.രമേശ് കൂട്ടാല എന്നിവർ ക്ലാസ്സുകൾ നയിച്ചു.
സമാപന ദിവസമായ നാളെ ഡോ.എൻ.ആർ.മധു, കെ.പി.രാധാകൃഷ്ണൻ, ആർ.വി.ബാബു എന്നിവർ ക്ലാസെടുക്കും. 25ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സമ്പൂർണ സംസ്ഥാന സമിതി ചേരുമെന്ന് ജനറൽ സെക്രട്ടറി ഇ.എസ്.ബിജു അറിയിച്ചു.