പൊന്നാനി : തൃക്കാവ് എച്ച്.എസ്.എസ്
നാഷണൽ സർവ്വീസ് സ്‌കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായി കടവനാട് ഫിഷറീസ് സ്‌കൂളിന്റെ പരിസരത്ത് താമസിക്കുന്നവർക്കായി വിഷരഹിത ഭവനം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. എൻ.എസ്.എസ് വാളന്റിയർ മർവ നേതൃത്വം നൽകി. ശിഹാബ്, ഫർസീൻ, പ്രോഗ്രാം ഓഫീസർ മീര എന്നിവർ പങ്കെടുത്തു. ബോധവത്കരണ ക്യാമ്പിൽ നാൽപ്പതിൽ പരം വീട്ടമ്മമാർ പങ്കെടുത്തു.