arabikadal
സി.പി.എം താനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി

താനൂർ: പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പി അറബിക്കടലിലെറിഞ്ഞു പ്രതിഷേധിച്ചു. സി.പി.എം താനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച് ഒട്ടുംപുറം തൂവൽ തീരത്ത് സമാപിച്ചു. തുടർന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പി കടലിലൊഴുക്കി.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി. അബ്ദുറസാഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ടി. ശശി, പി.പി. സെയ്തലവി, ബാലകൃഷ്ണൻ ചുള്ളിയത്ത്, എം. അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.