നിലമ്പൂർ: ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള സഹവാസ ക്യാമ്പിന് നിലമ്പൂർ ഗവ.മോഡൽ യു.പി സ്‌കൂളിൽ തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പിൽ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ അബ്ദുൾ റസാഖ്, ബി.പി.ഒ കെ.ജി.മോഹനൻ എന്നിവരും 20 ഓളം റിസോഴ്‌സസ് അദ്ധ്യാപകരും ക്യാമ്പിന് നേതൃത്വം നൽകുന്നുണ്ട്. ക്യാമ്പ് 24ന് സമാപിക്കും.