manjapitham
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേത്യത്യത്തിൽ ചെറുമുക്കിൽ നടത്തിയ മഞ്ഞപ്പിത്ത ബോധവത്കരണ ക്യാമ്പ്

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിൽ വീണ്ടും മ‍ഞ്ഞപ്പിത്തം കണ്ടെത്തിയ സാഹചര്യത്തിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. നേരത്തെ രോഗം കണ്ടെത്തിയതിനെ തുടർന്ന് ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ച് ഏതാനും പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയ പശ്ചാത്തലത്തിലാണ് വീണ്ടും ക്യാമ്പ് നടത്തിയത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ : മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തിൽ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ,​ യാസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്,
ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ്
വി.പി. ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ഇ.പി. സെയ്തലവി ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്തംഗം ഒള്ളക്കൻ സുഹറ, കാമ്പ്ര ബാവ ഹാജി, എൻ. റഷീദ്,
മറ്റത്ത് അയൂബ്, പി.കെ. ഇസ്മയിൽ, നന്നമ്പ്ര പ്രാഥമിക ആരോഗ്യകേന്ദ്രം അധികൃതരായ എച്ച്.ഐ മാനുവൽ സ്റ്റാൻലി ,ജെ എച്ച് ഐ കെ.എസ് അഭിലാഷ്, ജെ.പി.എച്ച്.എൻ സുധാകുമാരി,​ കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് ,​ യാസ് ക്ലബ് അംഗം ഇംതിയാസ് എന്നിവർ പ്രസംഗിച്ചു.