കോട്ടയ്ക്കൽ: എ.കെ.എം സോക്കർ ഫെസ്റ്റ് നയൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ വി.എഫ്.എ വാണിയമ്പലം ജേതാക്കളായി. കേരളത്തിലെ വിവിധ അക്കാദമികൾ പങ്കെടുത്ത മത്സരത്തിൽ വി.എഫ്.എ ജേതാക്കളും എ.കെ .എം ഫുട്‌ബാൾ അക്കാദമി റണ്ണേഴ്‌സ് അപ്പുമായി.സ്‌കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി ഉദ്ഘാടനവും സമ്മാനദാന വിതരണവും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, പ്രിൻസിപ്പൽ അലി കടവണ്ടി, ജയദേവൻ കോട്ടയ്ക്കൽ എന്നിവർ സംബന്ധിച്ചു.ജസീം, തൻസീർ എന്നിവർ കളി നിയന്ത്രിച്ചു. എ.കെ.എം അക്കാദമി കോർഡിനേറ്റർ സമീർ മങ്കട, കെ. നിജ, ടി. ജാബിർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.