ലാഭാനാം ശ്രേയം ആരോഗ്യം,
ആതുരസ്യ ഭിഷക് മിത്രം"
(ആരോഗ്യമാണ് സർവശ്രേഷ്ഠമായ ലാഭം. ചികിത്സകൻ രോഗിയുടെ മിത്രവും). വന്ധ്യതയും തളർവാതവും നട്ടെല്ലിന്റെ ക്ഷതവുമടക്കം ജീവിതശൈലീ രോഗങ്ങളുമടക്കം സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങളുമായി കുറ്റിപ്പുറം തൃക്കണാപുരം മദിരശ്ശേരിയിലെ ആരോഗ്യ നികേതനം മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ ഹോസ്പിറ്റൽ ആന്റ് റിസേർച്ച് സെന്ററിലെത്തുന്ന ഓരോ രോഗിയും പരിപൂർണ്ണ സുഖം പ്രാപിച്ച് സന്തോഷത്തോടെ മടങ്ങുമ്പോൾ ഈ വരികൾ മനസിൽ തങ്ങിനിൽക്കും.
പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിവിധങ്ങളായ രോഗപീഡകൾക്ക് പഥ്യത്തിലും യോഗയിലും ഊന്നിയുള്ള ആയുർവേദ ചികിത്സയിലൂടെ ശമനം നൽകാൻ ആരോഗ്യ നികേതനത്തിന്റെ സാരഥി ഡോ.ഷമിൻ രാമചന്ദ്രന് സാധിച്ചത് പ്രഗത്ഭരായ ഗുരുവരന്മാരുടെ കീഴിൽ ആയുർവേദ ചികിത്സാരംഗത്ത് ലഭിച്ച പരിചയ സമ്പത്തിലൂടെയാണ്. പ്രശസ്ത ആയുർവേദ ഭിഗഷ്വരൻ മേഴത്തൂരിലെ ഗംഗാധരൻ വൈദ്യരുടെയും ഒറ്റപ്പാലം പാലീരി മഠത്തിലെ പേരെടുത്ത ആയുർവേദ ചികിത്സകൻ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിന്റെയും ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്രെയുമെല്ലാം കീഴിൽ പല ഘട്ടങ്ങളിലായി ലഭിച്ച ഉപദേശങ്ങളും നിർദേശങ്ങളുമാണ് ആരോഗ്യ നികേതനത്തിലൂടെ ഡോ.ഷമിൻ രാമചന്ദ്രന്റെ ആയുർവേദ ചികിത്സാ രംഗത്തെ വളർച്ചയ്ക്കും പെരുമയ്ക്കും നിമിത്തമായി ഭവിച്ചത്.
വന്ധ്യതാ ചികിത്സയിൽ ആയുർവേദത്തിന്റെ സാദ്ധ്യത തുറന്നുകാട്ടി ആഴത്തിലുള്ള പഠനവും ശാസ്ത്രീയമായ മാർഗങ്ങളും അവലംബിച്ച് നടപ്പാക്കിയ ചികിത്സാ രീതിയാണ് ഡോ.ഷമിൻ രാമചന്ദ്രനെ ഏറെ പ്രശസ്തനാക്കിയത്. പരാലിസിസ്, സ്പൈനൽ ഡിസോർഡർ, വെരിക്കോസ് വെയിൻ, പ്രമേഹാനുബന്ധ രോഗങ്ങൾ, ദുഷ്ടവ്രണങ്ങൾ (ഉണങ്ങാത്ത മുറിവുകൾ), ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പുറമേ ജീവിതശൈലീ രോഗങ്ങൾക്കും മൈഗ്രേൻ, തൈറോയ്ഡ് എന്നിവയ്ക്കും വിഗദ്ധമായ പരിചരണവും രോഗശമനവും അദ്ദേഹം ഉറപ്പാക്കുന്നു.
എല്ലാ ബുധനാഴ്ചയും തൈറോയ്ഡ്, ഡയബറ്റിക് ക്ളിനിക്കും മാസത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച എല്ലുരോഗ ചികിത്സാ ക്യാമ്പും ഇവിടെ നടത്തുന്നു. ഇതിനു പുറമേ വിവിധ യോഗ കോഴ്സും ഇവിടെയുണ്ട്.
കിടത്തിച്ചികിത്സയ്ക്ക് സ്വച്ഛന്ദമായ അന്തരീക്ഷത്തിലുള്ള ഐ.പി വിഭാഗമാണ് ആരോഗ്യ നികേതനത്തിന്റെ മറ്റൊരു പ്രത്യേകത. ഉഴിച്ചിലിനും തിരുമ്മലിനും യോഗയ്ക്കും പ്രത്യേകം വിഭാഗങ്ങളും വിവിധ ലാബ് ടെസ്റ്റുകൾക്കുള്ള സൗകര്യവും ആശുപത്രിയുടെ മേൽനോട്ടത്തിൽ ചെയ്യുന്നു. ദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെ ആരോഗ്യ നികേതനത്തിൽ ഡോ.ഷമിൻ രാമചന്ദ്രന്രെ സേവനം ലഭ്യമാണ്. ഭാര്യ ഡോ.ശില്പ ഷമിനും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ദേശീയപാത വിഭാഗം എൻജിനീയറായി വിരമിച്ച മങ്ങാട്ടിൽ രാമചന്ദ്രനാണ് പിതാവ്. അമ്മ പ്രേമ. സഹോദരൻ രമിനും ഭാര്യയും വിദേശത്ത് എൻജിനീയർമാരാണ്.
വന്ധ്യതാ ചികിത്സയിലെ മുന്നേറ്റം
വന്ധ്യതാപ്രശ്നങ്ങളിൽ ഡോ.ഷമിൻ രാമചന്ദ്രൻ നടപ്പിലാക്കിയ ചിട്ടയായതും വേറിട്ടതുമായ ചികിത്സാ സമ്പ്രദായം ഒട്ടേറെ ദമ്പതികൾക്ക് ആശ്വാസമേകി. സമീപ ജില്ലകളിൽ നിന്നടക്കം 300ലധികം ദമ്പതികളുടെ വന്ധ്യതാ പ്രശ്നങ്ങൾക്ക് പാരമ്പര്യത്തനിമയും കർക്കശമായ പഥ്യവും ഭക്ഷണ- ഔഷധ ക്രമീകരണവും വ്യായാമവും കൗൺസിലിംഗുമെല്ലാം ഒത്തുചേർന്നുള്ള ചികിത്സയിലൂടെ പരിഹാരമേകി.
തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും മനസംഘർഷങ്ങളുമാണ് മിക്കവരിലും പല രോഗാവസ്ഥകൾക്കും കാരണം. ജനികത തകരാറുകൾ വേറെയും. ഏതൊരാളുടെയും ദിനചര്യ, ഭക്ഷണ ക്രമീകരണത്തിലൂടെയും ഔഷധ സേവയിലൂടെയും വിശ്രമത്തിലൂടെയും നിയന്ത്രിച്ചാൽ തന്നെ വന്ധ്യതാ പ്രശ്നങ്ങൾ പരിഹരിക്കാനാകും. ആഹാര-ജീവിതക്രമം ചിട്ടയായ ശേഷം മൂന്നുമുതൽ ആറുമാസത്തെ പ്രത്യേക ഔഷധസേവയും വ്യായാമവും പഥ്യവുമടങ്ങിയ ചികിത്സയിലൂടെ ഫലം കാണാനാകുമെന്ന് ഡോ.ഷമിൻ രാമചന്ദ്രൻ പറയുന്നു.
വനിതകൾക്ക് പ്രത്യേക വിഭാഗം
ആരോഗ്യ നികേതനത്തിൽ ആയുർവേദ ചികിത്സയ്ക്ക് സ്ത്രീകളായ രോഗികൾക്കായി മുഴുവൻ സമയ വനിതാ ഡോക്ടറുടെ സേവനവും ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഡോ.ശില്പ ഷമിന്രെ നേതൃത്വത്തിൽ ഒ.പി വിഭാഗം പ്രവർത്തിക്കും. വന്ധത്യ, തൈറോയ്ഡ്, സോറിയാസിസ്, ത്വക്ക് രോഗങ്ങൾ, പ്രമേഹാനുബന്ധ അസുഖങ്ങൾ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം സ്ത്രീകൾക്കായി ഫലപ്രദമായ ആയുർവേദ ചികിത്സ ഡോക്ടറുടെ മേൽനോട്ടത്തിൽ ലഭ്യമാണ്.
പരാലിസിസ് ബാധിതർക്ക് ആശ്വാസം
തളർവാതം (പരാലിസിസ്) ബാധിച്ച് കിടപ്പിലായ ഒട്ടേറെ രോഗികൾക്ക് ആരോഗ്യ നികേതനിലെ കിടത്തിച്ചികിത്സയിലൂടെ ആശ്വാസം ലഭിച്ചിട്ടുണ്ട്. പ്രമുഖ ആശുപത്രികളിൽ നിന്നും മടക്കി അവസാന ശ്രമമെന്ന നിലയിൽ ആരോഗ്യ നികേതനിലെത്തി ചിട്ടയായ മരുന്നും വ്യായാമവുമെല്ലാമായി പൂർണ ആരോഗ്യം വീണ്ടെടുത്തവരുടെ സന്തോഷം, ഒരു ആയുർവേദ ചികിത്സകൻ എന്ന നിലയിൽ ഏറെ ചാരിതാർത്ഥ്യമേകുന്നതായി ഡോക്ടർ പറയുന്നു.
മൈഗ്രേനും തൈറോയ്ഡും ഒഴിവാക്കാം
വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും അടക്കം നിരവധി പേരെ കടന്നാക്രമിക്കുന്ന വില്ലനായ തലവേദനയാണ് മൈഗ്രേൻ. ഇതിന് പ്രധാന കാരണം സമയത്തിന് പിന്നാലെയുള്ള ഓട്ടത്തിൽ കൃത്യസമയത്ത് ഭക്ഷണമില്ലായ്മ, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയാണ്. ആരോഗ്യ നികേതനത്തിലെ ചികിത്സയിലൂടെ പൂർണ്ണമായും മൈഗ്രേനിൽ നിന്ന് മോചനം നേടാം.
തൈറോയ്ഡ് കൂടുതലായും കണ്ടുവരുന്നത് സ്ത്രീകളിലാണ്. കൗമാരത്തിലും യൗവനത്തിലും പോഷകാഹാരം കഴിക്കുന്നതിലെ വീഴ്ചയാണ് ഇതിന് നിമിത്തമാകുന്നത്. പ്രത്യേകിച്ചും പ്രഭാത ഭക്ഷണം കുറയുന്നത്. രാവിലെയും ഉച്ചയ്ക്കും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും രാത്രി എട്ടിന് മുന്നേ ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്ത് മികച്ച ദഹന വ്യവസ്ഥയും ആന്തരികാവയവങ്ങളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കി ചിട്ടയായ ഔഷധോപയോഗത്തിലൂടെ ഇത്തരം ജീവിതശൈലി രോഗങ്ങളെ തടയാം.
പഥ്യം പാലിച്ച് നേടാം ആരോഗ്യം
ചുകന്ന മുളക്, വാളൻപുളി, തൈര്, കിഴങ്ങുവർഗങ്ങൾ, അച്ചാറുകൾ, ബേക്കറി ഉല്പന്നങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ, മൈദ, മത്സ്യമാംസാദികൾ, ദഹിക്കാൻ ബുദ്ധിമുട്ടുള്ള കട്ടിയേറിയ ആഹാരം, പൈനാപ്പിൾ, പച്ചപ്പേരയ്ക്ക തുടങ്ങിയവ ആയുർവേദ ചികിത്സയ്ക്ക് വിരുദ്ധമാണ്.
ആയുർവേദ മരുന്ന് പെട്ടന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും രോഗപീഡ ശമിക്കുകയും ചെയ്യാൻ മേൽപ്പറഞ്ഞവ ഒഴിവാക്കിയുള്ള ഭക്ഷ്യരീതിയും ദിനചര്യയും നിർബന്ധമായും നടപ്പാക്കണം.
ചുകന്ന മുളക് രക്തപ്രവാഹത്തെ വളരെയധികം ബാധിക്കുന്നു. സ്ത്രീകൾക്കുള്ള അസ്ഥിയുരുക്കത്തിനും പ്രധാന കാരണമാണിത്. മസാലകളുടെ അമിത ഉപയോഗം അൾസർ അടക്കമുള്ള ഉദര രോഗങ്ങൾക്കും വായപ്പുണ്ണിനും കാരണമാകുന്നു. കെമിക്കലുകളുടെ അമിതോപയോഗം ആരോഗ്യം നശിപ്പിക്കും. ജങ്ക് ഫുഡിലും ഫാസ്റ്റ് ഫുഡിലും കൂൾഡ്രിംഗ്സിലുമെല്ലാം പാക്ക്ഡ് ഫുഡിലുമെല്ലാം കെമിക്കൽ ഉപയോഗം ഏറെയാണ്.
ലക്ഷണത്തിനല്ല, ചികിത്സ രോഗത്തിന്
രോഗലക്ഷണങ്ങളിൽ നിന്ന് കൃത്യമായി രോഗത്തെ വിലയിരുത്തിയുള്ള ചികിത്സയാണ് ആരോഗ്യ നികേതനത്തിൽ നടത്തുന്നത്. പലപ്പോഴും രോഗലക്ഷണങ്ങൾക്കാണ് പലരും ചികിത്സ തേടുന്നത്. പല കേസുകളിലും ലക്ഷണങ്ങൾക്ക് പുറമേ സസൂക്ഷ്മമായ വിലയിരുത്തലിലൂടെ മാത്രമേ കൃത്യമായ രോഗനിർണയത്തിലേക്ക് എത്താൻ കഴിയൂ. രോഗലക്ഷണം മാത്രം കണക്കാക്കി അതിനുമാത്രം ചികിത്സിച്ചാൽ താൽക്കാലിക ആശ്വാസമേ ലഭിക്കൂ.
വിവിധ ലാബ് ടെസ്റ്റുകളും രക്തപരിശോധനയും ഓരോരുത്തരുടെയും പ്രായവും ശാരീരികാവസ്ഥയ്ക്കും പരിഗണിച്ചാണ് ചികിത്സ.
വ്യായാമവും പ്രാർത്ഥനയും
ആയുർവേദ ചികിത്സാവിധി പ്രകാരം മരുന്നിന് പുറമേ മനഃശ്ശക്തിയും രോഗശാന്തി ലഭിക്കുന്നതിൽ പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ അതത് രോഗികളുടെ മതവിശ്വാസ പ്രകാരമുള്ള പ്രാർത്ഥനയ്ക്കും ഇവിടെ പ്രാധാന്യമുണ്ട്. രോഗിയുടെ ശാരീരിക സ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള യോഗ അടക്കമുള്ള വ്യായാമ രീതികൾക്കുള്ള അവസരവും ഒരുക്കുന്നു.
ശ്രദ്ധേയമായി സ്വർണ്ണപ്രാശം
പണ്ടുതൊട്ടെ ആയുർവേദത്തെ ആധാരമാക്കി കുട്ടി ജനിച്ചത് മുതൽ 16 വയസ് വരെ രോഗപ്രതിരോധ ശക്തി, ബുദ്ധി, ദഹനശക്തി, ആയുസ്, ബലം, സൗന്ദര്യം എന്നിവയ്ക്കായി നൽകുന്ന പ്രത്യേക ഔഷധക്കൂട്ടാണിത്. ആരോഗ്യ നികേതനത്തിൽ സ്വർണ്ണപ്രാശം നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണ്. മലയാള മാസം പൂയ്യം നാളിലാണ് സ്വർണ്ണപ്രാശം നൽകുന്നത്. ഈ നക്ഷത്രത്തിൽ ഔഷധഗുണം കൂടുമെന്നാണ് വിശ്വാസം. കേരളത്തിൽ തന്നെ അപൂർവം സ്ഥലങ്ങളിലേ സ്വർണ്ണപ്രാശം നൽകി വരുന്നുള്ളൂ.