watter-tank
പദ്ധതിക്കായി നിർമ്മിച്ച ജ​ല​സം​ഭ​ര​ണി

കോട്ടക്കൽ: പതിനൊന്നായിരം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസി നടപ്പിലാക്കുന്ന തെന്നല, പെരുമണ്ണ ക്ലാരി, ഒഴൂർ ജലനിധി മൾട്ടി പഞ്ചായത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. 80 കോടി രൂപ മുതൽ മുടക്കിൽ 2014ൽ ആരംഭിച്ച പദ്ധതിയുടെ ജലസംഭരണിയും ശുദ്ധികരണ പ്ലാന്റും സ്ഥിതി ചെയ്യുന്നത് ദേശീയ പാതയിൽ കോഴിച്ചെന എം.എസ്.പി ക്യാമ്പിലാണ്. ഇതിനായി 40 സെന്റ് സ്ഥലം അനുവദിച്ച നൽകിയത് എം.എസ്.പിയാണ്. 23 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന് പുറമെ മൂന്ന് പഞ്ചായത്തുകളിലും പ്രത്യേകം ജലസംഭരണികളുണ്ട്. ശുദ്ധീകരണ പ്ലാന്റിന് ഒരുദിവസം ഒന്നേക്കാൽ കോടി ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനാവും. ജല ശുദ്ധീകരണ ശാലയുടെയും പമ്പിംഗ് മെയിനിന്റെയും ജോലികൾ കേരള വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലും വിതരണ ശൃഖല ജലനിധിയുടെയും നേതൃത്വത്തിലുമാണ് തയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിൽ നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം എത്തിക്കുന്നത്. ഇതിനായി 18 കോടി രൂപ ചിലവിൽ പെരുമ്പുഴ ബാക്കിക്കയത്ത് 4.6 മീറ്റർ ഉയരത്തിൽ റെഗുലേറ്റർ സ്ഥാപിച്ചിരുന്നു. ലോകബാങ്ക് സഹായത്തോടെ ജലനിധിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയപാതയിലൂടെ റോഡ് മുറിച്ച് വേണം പമ്പിംഗ് മെയിൻ പൈപ്പുകൾ സ്ഥാപിക്കാൻ ഇതിനുള്ള അനുമതി ലഭിക്കാൻ താമസിച്ചത് പ്രവർത്തി പൂർത്തികരിക്കാൻ തടസ്സമായി. മുഴുവൻ ജോലികളും പൂർത്തിയായി അടുത്ത മാസത്തോടെ കമ്മിഷൻ ചെയ്യാനാകുമെന്ന പ്രതിക്ഷയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും