sivagiri-radhayathra
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിച്ച രഥയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം പരപ്പനങ്ങാടി യൂണിയൻ സ്വീകരണം നൽകിയപ്പോൾ

തേഞ്ഞിപ്പലം: എൺപത്തി ഏഴാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രഥ യാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം പരപ്പനങ്ങാടി യൂണിയന്റെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സ്വീകരണം നൽകി. പൂതേരി ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ജ്യോതി പ്രകാശ്, ദിവ്യ ജ്യോതി പ്രയാണം കൺവീനർ പി.പി. രാമനാഥൻ, ഒ.കെ.അജിത്, അശോകൻ, കെ.സജീവൻ, മാനേജർ രാജീവൻ, കോർഡിനേറ്റർ സുരേശൻ നീലേശ്വരം, ബാബു പള്ളിയെമ്പി, ശ്രീധരൻ ചേളാരി, കെ.കെ. ഷാജി പ്രസംഗിച്ചു. ജാഥ ക്യാപ്റ്റന് വിവിധ ശാഖാ പ്രതിനിധികൾ ഹാരാർപ്പണം നടത്തി.