നിലമ്പൂർ: അമൽ കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (ഐ.ക്യു.എ.സി) ആഭിമുഖ്യത്തിൽ കോളേജ് അനദ്ധ്യാപകർക്ക് പ്രൊഫഷണൽ എക്‌സലൻസ് എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകി. കോളേജ് മാനേജിംഗ് കമ്മിറ്റി ജന. സെക്രട്ടറി പി.എം. ഉസ്മാനലി ഉദ്ഘാടനം ചെയ്തു. ടൂറിസം ആന്റ് ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗം മേധാവി ടി. ഷമീർ ബാബു അദ്ധ്യക്ഷനായി. സംസ്ഥാന സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. കെ.എ.ധന്യ, സൂപ്രണ്ട് ടി.പി. അഹമ്മദ് സലീം തുടങ്ങിയവർ
പ്രസംഗിച്ചു.