കോങ്ങാട്: ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പച്ചക്കറി വ്യാപാരി ബംഗ്ലാവകുന്നു ചാലുവള്ളി വീട്ടിൽ ജാനകിയുടെ മകൻ ശിവദാസ് (55) മരിച്ചു. കഴിഞ്ഞ 29 നായിരുന്നു അപകടം. ചല്ലിക്കൽവെച്ച് നടന്നുവരുമ്പോൾ ഓട്ടോ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഭാര്യ: ശ്രീകല. മക്കൾ: ശ്രീജിത്, ശ്രീജേഷ്.