പാലക്കാട്: ആവിയിൽ വേവിച്ചെടുത്ത ഇലയടയും കൊഴുക്കട്ടയും ഇടിയപ്പവും പുട്ടും ഇഡ്ഡലിയും എണ്ണക്കടികളും ഉച്ചയ്ക്ക് ചട്ടിക്കഞ്ഞിയും പുഴുക്കും ഉൾപ്പെടെ സിവിൽ സ്റ്റേഷനുള്ളിൽ 'ട്രാൻസ് കാന്റീൻ' പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു സുരേഷ് അധ്യക്ഷയായി. എ.ഡി.എം ടി.വിജയൻ നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ എന്നിവർ മുഖ്യാതിഥികളായി.
പത്ത് പേർ ഉൾപ്പെടുന്ന കുടുംബശ്രീ ട്രാൻസ്ജൻഡർ അയൽക്കൂട്ടമായ ഒരുമയാണ് കാന്റീൻ ഏറ്റെടുത്ത് നടത്തുന്നത്. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയാണ് കാന്റീനിന്റെ പ്രവർത്തന സമയം.
ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ പി. സെയ്തലവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.സന്തോഷ് ബാബു എന്നിവർ പങ്കെടുത്തു.
സിവിൽ സ്‌റ്റേഷനിൽ ആരംഭിച്ച ട്രാൻസ് കാന്റീൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിർവഹിക്കുന്നു