പാലക്കാട്: കുഞ്ഞുങ്ങളെ പിച്ചിചീന്തുന്നവർക്കാണ് യഥാർത്ഥത്തിൽ ചികിത്സ നൽകേണ്ടതെന്ന് പാലക്കാട് ജില്ലാ സെഷൻസ് ജഡ്ജി കെ.പി.ഇന്ദിര പറഞ്ഞു. സക്ഷമ ഭിന്നശേഷി സൗഹൃദസംഗമവും ജില്ലാസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഭിന്നശേഷിക്കാർ തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തി അവരെ കൈപിടിച്ചുയുർത്താനുള്ള മനസ് സമൂഹത്തിനുണ്ടാവണം. അവരുടെ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പിന്തുണ നൽകണമെന്നും ജില്ലാ സെഷൻസ് ജഡ്ജി കെ.പി.ഇന്ദിര പറഞ്ഞു.
സക്ഷമ ജില്ലാധ്യക്ഷൻ റിട്ട.മേജർ സുധാകർ പിള്ള അധ്യക്ഷത വഹിച്ചു. സിഎഎംബിഎ സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ആഷ മുഖ്യപ്രഭാഷണം നടത്തി. ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രപരിസരത്ത് നിന്നും സമ്മേളനവേദിയായ ഗവ.മോയൻസ് എൽപി സ്‌കൂളിലേക്ക് ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണജാഥ സംഘടിപ്പിച്ചു.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരായ എം.ബി.പ്രണവ്, അർച്ചന വിജയൻ, പ്രസാദ് ആലത്തൂർ, ബിനീഷ് മോൻ, ശാന്തപട്ടഞ്ചേരി,രാഹുൽ എന്നിവരെ ആദരിച്ചു. സക്ഷമ കോഴിക്കോട് ജില്ലാ അധ്യക്ഷൻ ആർ.രാമചന്ദ്രനെഴുതിയ ദിവ്യാംഗദീപ്തിയെന്ന പുസ്തകം കെ.പി.ഇന്ദിര സക്ഷമ സ്ഥാപക അധ്യക്ഷൻ എം.അരവിന്ദാക്ഷന് നൽകി പ്രകാശനം ചെയ്തു.
നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം പ്രസിഡന്റ് കെ.പി.ഖാലിദ്, ബീന ഗോവിന്ദ്, ചന്ദ്രൻ, പരിവാർ ജില്ലാ പ്രസിഡന്റ് ആർ.വിശ്വനാഥൻ, സ്‌പെഷ്യൽ എംപ്ലോയിമെന്റ് ഓഫീസർ കെ.ബി.കലാധരൻ,സക്ഷമ ജില്ലാസെക്രട്ടറി സത്യൻ മരുതൂർ , ജോ.സെക്രട്ടറി പി.എസ്. സിജ എന്നിവർ സംസാരിച്ചു.