ചിറ്റൂർ: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി യുവജനതാദൾ (എസ്) ചിറ്റൂർനിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ മുന്നേറ്റ പദയാത്ര ആരംഭിച്ചു. യുവ ജനതദൾ (എസ്) നിയോജക മണ്ഡലം പ്രസിഡന്റ് സി.മധു നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം ഇന്നലെ കോഴിപ്പാറ ചന്തപ്പേട്ടയിൽ ജനതാദൾ (എസ്) ദേശീയ സമിതിയംഗം സാബു ജോർജ്ജ് നിർവഹിച്ചു. എം.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജന:സെക്രട്ടറി മാരായ അഡ്വ: വി.മുരുകദാസ് ,ബെന്നി മൂഞ്ഞേലി, സംസ്ഥാന സെക്രട്ടറി കെ.വി.ഷാജി, അഡ്വ.ടി.മഹേഷ്, പി.ബാലചന്ദ്രൻ ,ടി.കെ.പത്മനാഭൻ, കെ.ചെന്താമര,കെ .ചിന്നസ്വാമി, എന്നിവർ സംസാരിച്ചു. വേലന്താവളം, ഒഴലപ്പതി, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ആദ്യ ദിവസത്തെ പര്യടനം എരുത്തേമ്പതിയിൽ സമാപിച്ചു.