ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കഴിഞ്ഞദിവസം കാറിടച്ച് ഗുരപതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. നല്ലേപ്പിള്ളി അണ്ണാംതോട് രവികുമാറിന്റെ ഭാര്യ രാധ (45) ആണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് 4.30ന് നല്ലേപ്പിള്ളി പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
മകൻ റോഷനെ സ്‌കൂളിൽ നിന്നും വിളിച്ചശേഷം പാൽസൊസൈറ്റിയിൽ നിന്നും പാൽ വാങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോൾ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ രാധയ്ക്കും മകൻ റോഷൻ (5) നും പരിക്കേറ്റിരുന്നു. ഇരുവരേയും നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാധ ഇന്നലെ പുലർച്ചെ മരണപ്പെടുകയായിരുന്നു. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് കൈമാറി.
സുമേഷാണ് മാറ്റൊരു മകൻ.