പാലക്കാട്:ലെൻസ് ഫെഡിന്റെ 11-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് 14 ജില്ലകളിൽ നിന്നുമുള്ള ആയിരക്കണക്കിന് സിവിൽ എൻജിനിയർ അണിനിരക്കുന്ന പ്രകടനം നടക്കും. 5.30ന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് ആർ.കെ.മണിശങ്കർ അദ്ധ്യക്ഷതവഹിക്കും. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും. ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ, മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി എന്നിവർ പങ്കെടുക്കും.

21ന് രാവിലെ 9.30ന് പ്രസ് ക്ലബ് റോഡിലെ ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മുൻ മഹാരാഷ്ട്ര ഗവർണർകെ.ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തും. കെ.ബാബു എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടർന്ന് പുതിയഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും.